---
title: "ജില്ലയിൽ അമ്പത് ഇടങ്ങളിൽ എ.ഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങി"
english_title: "a i camera"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119824/a-i-camera"
published_at: "2023-06-05T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9eda39747_1.jfif"
keywords: []
---

# ജില്ലയിൽ അമ്പത് ഇടങ്ങളിൽ എ.ഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങി

> **Lead Summary:** **കണ്ണൂർ : **രാത്രിയും പകലുമുള്ള റോഡിലെ നിയമ ലംഘനങ്ങൾ ഇനി ക്യാമറയിൽ പതിയും. റോഡുകളിൽ എ ഐ ക്യാമറകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്‌ ക്യാമറ) പ്രവർത്തിച്ച് തുടങ്ങി. ബോധവത്കരണ നോട്ടീസ് നൽകൽ ഇനിയില്ല. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ പിഴ ചുമത്തും.

## Article Content

**കണ്ണൂർ : **രാത്രിയും പകലുമുള്ള റോഡിലെ നിയമ ലംഘനങ്ങൾ ഇനി ക്യാമറയിൽ പതിയും. റോഡുകളിൽ എ ഐ ക്യാമറകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്‌ ക്യാമറ) പ്രവർത്തിച്ച് തുടങ്ങി. ബോധവത്കരണ നോട്ടീസ് നൽകൽ ഇനിയില്ല. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ പിഴ ചുമത്തും.

റോഡിലെ നിയമ ലംഘനങ്ങൾ തടഞ്ഞ് അതുവഴി അപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യവുമായാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിൽ 50 എ ഐ ക്യാമറകളാണ് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറയാണ്. മട്ടന്നൂരിലെ എൻഫോഴ്സ്‌മെന്റ് ആർ ടി ഒ ഓഫീസിലാണ് നിയന്ത്രണ മുറി.

ക്യാമറ തൂണിൽ നിങ്ങൾ നിരീക്ഷണത്തിലാണ് എന്ന സ്റ്റിക്കർ പതിക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. അത്‌ പൂർത്തിയാക്കി വരികയാണ്. റോഡിലെ അമിതവേഗക്കാർക്ക് മാത്രമല്ല ക്യാമറ ചിത്രത്തിലൂടെ പിടിവീഴുക. ഹെൽമെറ്റ് ധരിക്കാത്തവരും സീറ്റ് ബെൽറ്റ് ഇടാത്തവരുമെല്ലാം വലിയ പിഴ നൽകേണ്ടി വരും. കൂടുതൽ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങളായിരിക്കും പതിയുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119824/a-i-camera)