---
title: "കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരണപ്പെട്ടു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119821/car-accident"
published_at: "2023-06-05T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9d847fe2f_Untitled-2-web.jpg"
keywords: []
---

# കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരണപ്പെട്ടു

> **Lead Summary:** **ചക്കരക്കല്‍: **വിവാഹം കഴിഞ്ഞ് മൂന്നാംദിവസം ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരണപ്പെട്ടു. ചെമ്പിലോട് സ്വദേശി അബ്ദുല്‍ റഹ്മാന്റെ മകന്‍ റഷാദ് ആണ് മരണപെട്ടത്.

## Article Content

**ചക്കരക്കല്‍: **വിവാഹം കഴിഞ്ഞ് മൂന്നാംദിവസം ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരണപ്പെട്ടു. ചെമ്പിലോട് സ്വദേശി അബ്ദുല്‍ റഹ്മാന്റെ മകന്‍ റഷാദ് ആണ് മരണപെട്ടത്.

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു റഷാദിന്റെ വിവാഹം. ബുധനാഴ്ച രാത്രി ഭാര്യയോടൊപ്പം കാറില്‍ സഞ്ചരിക്കവേ കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119821/car-accident)