---
title: "യൂത്ത് കോൺഗ്രസിന്റെ ബയോ കെയർ ചലഞ്ച്: വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാതല ഉദ്ഘാടനം ഡിസിസി ഓഫീസിൽ നടന്നു"
english_title: "bio care challenge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119717/bio-care-challenge"
published_at: "2023-06-05T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d60e030a49_1.jfif"
keywords: []
---

# യൂത്ത് കോൺഗ്രസിന്റെ ബയോ കെയർ ചലഞ്ച്: വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാതല ഉദ്ഘാടനം ഡിസിസി ഓഫീസിൽ നടന്നു

> **Lead Summary:** യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടത്തി വരുന്ന ബയോ കെയർ ചലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനം ഡിസിസി ഓഫീസിൽ വൃക്ഷതൈ നട്ടുകൊണ്ട് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ വി രാഹുൽ അധ്യക്ഷത വഹിച്ചു.

## Article Content

യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടത്തി വരുന്ന ബയോ കെയർ ചലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനം ഡിസിസി ഓഫീസിൽ വൃക്ഷതൈ നട്ടുകൊണ്ട് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ വി രാഹുൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റിജിൻ രാജ്, ksu സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ്,ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്,പ്രശാന്ത് മാസ്റ്റർ, ശരത്ത് ചന്ദ്രൻ,വിജിത്ത് നീലാഞ്ചേരി,മഹിത മോഹൻ, വി വി ലിഷ,അനൂപ് തന്നട, വിജേഷ് കെ കെ, ശ്രീജേഷ് കൊയിലെരിയൻ,നിധിൻ കോമത്ത്,ഫർഹാൻ മുണ്ടേരി,വരുൺ എംകെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്, ഫർസിൻ മജീദ് തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും നടുന്ന വൃക്ഷ തൈയോടൊപ്പം ഉള്ള നിങ്ങളുടെ ഫോട്ടോ താഴെ കൊടുത്ത നമ്പറിലേക്ക്‌ ഞങ്ങൾക്ക് അയച്ചു തരിക.9567799593 അടുത്ത വർഷം പരിസ്ഥിതി ദിനത്തിൽ അതേ വൃക്ഷ തൈയോടൊപ്പം ഉള്ള ഫോട്ടോ വീണ്ടും ഞങ്ങൾക്ക്‌ അയച്ചു തരിക ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നിങ്ങൾക് എത്തിച്ച് തരുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119717/bio-care-challenge)