---
title: "തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെൻറർ പരിയാരം യൂണിറ്റ് രൂപീകരിച്ചു"
english_title: "jaihind charity centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119715/jaihind-charity-centre"
published_at: "2023-06-05T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d5f856ee0e_1.jfif"
keywords: []
---

# തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെൻറർ പരിയാരം യൂണിറ്റ് രൂപീകരിച്ചു

> **Lead Summary:** **പരിയാരം: **കാരുണ്യ പ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തിവരുന്ന തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ പരിയാരം യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ യോഗം എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ വി മഹേഷ് ഉദ്ഘാടനം ചെയ്തു, പി.വി സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം: **കാരുണ്യ പ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തിവരുന്ന തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ പരിയാരം യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ യോഗം എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ വി മഹേഷ് ഉദ്ഘാടനം ചെയ്തു, പി.വി സജീവൻ അധ്യക്ഷത വഹിച്ചു.

നിർധന രോഗികൾക്കുള്ള പ്രതിമാസ മരുന്നു വിതരണ ഉദ്ഘാടനം ജയ്ഹിന്ദ് ചാരിറ്റി സെൻറർ പ്രസിഡണ്ട് കെ വി ടി മുഹമ്മദ് കുഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ ദൃശ്യ ദിനേശന് നൽകി നിർവഹിച്ചു എം എൻ പൂമംഗലം, സി വി സോമനാഥൻ മാസ്റ്റർ,വി ബി കുബേരൻ നമ്പൂതിരി, മാവില പത്മനാഭൻ , പി എം അൽ അമീൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി പി വി സജീവൻ (പ്രസിഡണ്ട് ) ഇ വിജയൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട് ),പി വി ഗോപാലൻ (ജനറൽ സെക്രട്ടറി), പി എം അൽ അമീൻ ( സെക്രട്ടറി ),ഐ വി കുഞ്ഞിരാമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119715/jaihind-charity-centre)