---
title: "മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് മർദ്ദനം"
english_title: "The father was beaten up"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119304/the-father-was-beaten-up"
published_at: "2023-06-03T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b44301f58c_attack.jfif"
keywords: []
---

# മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് മർദ്ദനം

> **Lead Summary:** **വളപട്ടണം: **മകളെ ശല്യം ചെയ്യുന്നത് ചോദിക്കാനെത്തിയ പിതാവിൻ്റെ മൂക്ക് അടിച്ച് തകർത്ത് തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയതു. ഇന്നലെ രാത്രി 7 മണിയോടെ ചിറക്കലിലാണ് സംഭവം. അലവിൽ സ്വദേശി പത്തരക്കണ്ടി ഹൗസിൽ രാജേഷിന് നേരെയാണ് അക്രമം നടന്നത്.

## Article Content

**വളപട്ടണം: **മകളെ ശല്യം ചെയ്യുന്നത് ചോദിക്കാനെത്തിയ പിതാവിൻ്റെ മൂക്ക് അടിച്ച് തകർത്ത് തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയതു. ഇന്നലെ രാത്രി 7 മണിയോടെ ചിറക്കലിലാണ് സംഭവം. അലവിൽ സ്വദേശി പത്തരക്കണ്ടി ഹൗസിൽ രാജേഷിന് നേരെയാണ് അക്രമം നടന്നത്.

മകളെ ശല്യം ചെയ്യുന്നത് ചോദിക്കാനായി ചിറക്കലിലെ വീട്ടിലെത്തിയപ്പോൾ ചിറക്കൽ സ്വദേശി അമൽ ആണ് ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119304/the-father-was-beaten-up)