---
title: "കക്കോണിയിൽ സി പി എം ബ്രാഞ്ച് ഓഫീസായ എ.കെ.ജി.മന്ദിരത്തിന് നേരെ അക്രമം"
english_title: "akg mandir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119301/akg-mandir"
published_at: "2023-06-03T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b4290b3c7e_news-card.jpg"
keywords: []
---

# കക്കോണിയിൽ സി പി എം ബ്രാഞ്ച് ഓഫീസായ എ.കെ.ജി.മന്ദിരത്തിന് നേരെ അക്രമം

> **Lead Summary:** **പിലാത്തറ;** ചെറുതാഴം കക്കോണിയിൽ സി പി എം ബ്രാഞ്ച് ഓഫീസായ എ.കെ.ജി.മന്ദിരത്തിന് നേരെ അക്രമം. ഇന്നലെ രാത്രിയിലാണ് സംഭവം. പെട്രോൾ ഒഴിച്ച് കത്തിക്കാനാണ് ശ്രമം നടന്നത്. ചുമരിൽ തീപടർന്ന നിലയിലാണ്.

## Article Content

**പിലാത്തറ;** ചെറുതാഴം കക്കോണിയിൽ സി പി എം ബ്രാഞ്ച് ഓഫീസായ എ.കെ.ജി.മന്ദിരത്തിന് നേരെ അക്രമം. ഇന്നലെ രാത്രിയിലാണ് സംഭവം. പെട്രോൾ ഒഴിച്ച് കത്തിക്കാനാണ് ശ്രമം നടന്നത്. ചുമരിൽ തീപടർന്ന നിലയിലാണ്.

ഉപതിരഞ്ഞെടുപ്പിന് ശേഷം സംഘർഷം നിലനിൽക്കെയാണ് അക്രമം. ഇന്ന് രാവിലെ പത്രം വായിക്കാൻ വായനശാലയിലെത്തിയവരാണ് സംഭവം കണ്ടത്.തുടർന്ന് പരിയാരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് പഞ്ചായത്ത് ട്രഷറർ തമീമിൻ്റെ വീടിന് നേരെയും അക്രമം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119301/akg-mandir)