---
title: "സംസ്ഥാനത്തെ സമാന്തര സ്ഥാപനങ്ങളിലെ ഒരു ലക്ഷം വിദ്യാർഥികൾ ഇഗ്നോയിൽ രജിസ്റ്റർ ചെയ്യും"
english_title: "igno"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119135/igno"
published_at: "2023-06-03T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647abd6f25716_1.jfif"
keywords: []
---

# സംസ്ഥാനത്തെ സമാന്തര സ്ഥാപനങ്ങളിലെ ഒരു ലക്ഷം വിദ്യാർഥികൾ ഇഗ്നോയിൽ രജിസ്റ്റർ ചെയ്യും

> **Lead Summary:** **കണ്ണൂർ: **സംസ്ഥാന സർക്കാറിന്റെയും യൂനിവേഴ്സിറ്റികളുടെയും വിദ്യാർത്ഥി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ ഒരു ലക്ഷം സമാന്തര കോളേജ് വിദ്യാർത്ഥികളെ പുതിയ അധ്യയന വർഷത്തിൽ ഇന്ദിരാ ഗാന്ധി ഓപ്പൺ യൂനിവേഴ്സിറ്റി ( ഇഗ്നോ )യിൽ രജിസ്റ്റർ ചെയ്യുവാൻ തീരുമാനിച്ചു.

## Article Content

**കണ്ണൂർ: **സംസ്ഥാന സർക്കാറിന്റെയും യൂനിവേഴ്സിറ്റികളുടെയും വിദ്യാർത്ഥി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ ഒരു ലക്ഷം സമാന്തര കോളേജ് വിദ്യാർത്ഥികളെ പുതിയ അധ്യയന വർഷത്തിൽ ഇന്ദിരാ ഗാന്ധി ഓപ്പൺ യൂനിവേഴ്സിറ്റി ( ഇഗ്നോ )യിൽ രജിസ്റ്റർ ചെയ്യുവാൻ തീരുമാനിച്ചു.

പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിതീരുമാനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാസർഗോഡ് , കണ്ണൂർ, വയനാട് മേഖലയിലെ നൂറോളം സമാന്തര സ്ഥാപനങ്ങൾ കൺവെൻഷൻ ചേർന്നു. സമാന്തര മേഖലയിൽ ഡിഗ്രി, പിജി പ്രവേശനം തേടുന്ന പതിനായിരക്കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികളോട് കാട്ടുന്ന നിരന്തരമായ അവഗണനയിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

പാരലൽ കോളേജ് അദ്ധ്യാപകർക്കായി ജൂൺ 10 ന് ഇഗ്നോയുടെ ഇൻഡക്ഷൻ ക്ലാസ്സ് നടത്തുവാനും കൺവെൻഷൻ തീരുമാനിച്ചു. അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് സി. അനിൽകുമാർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. രാജീവൻ , ഭാരവാഹികളായ യു. നാരായണൻ , രാജേഷ് പാലങ്ങാട്ട് ,കെ.പ്രകാശൻ ,കെ.യു. യതീന്ദ്രൻ , റെനി തോമസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119135/igno)