---
title: "സിപിഎം പ്രവർത്തകനെ മർദ്ദിച്ചതിന് സിപിഐ പ്രവർത്തകൻ കരിയിൽ ബിനുവിനെതിരെ കേസ്"
english_title: "case against kariyil binu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119121/case-against-kariyil-binu"
published_at: "2023-06-03T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647aadb47f089_images.jfif"
keywords: []
---

# സിപിഎം പ്രവർത്തകനെ മർദ്ദിച്ചതിന് സിപിഐ പ്രവർത്തകൻ കരിയിൽ ബിനുവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ് : **സി.പി.എം.പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ സി.പി.ഐ.പ്രവർത്തകൻ കരിയിൽ ബിനുവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മെയ് 31 ന് രാത്രി സി പി എം.പ്രവർത്തകർ ജൂൺ 4 ന് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൻ്റെ പോസ്റ്റർ പതിച്ചു കൊണ്ടിരിക്കെ മദ്യപിച്ച് കാറിലെത്തിയ ബിനു ബ്രാഞ്ച് സെക്രട്ടറി കെ.വി.രാജേഷിനെ മർദ്ദിച്ചതായാണ് പരാതി. ബിനുവിനെ മർദ്ദിച്ചതിനും തകർത്തതിനും കെ.വി.രാജേഷ് ഉൾപ്പെടെ 10 സി പി എം കാർക്കെതിരെ ബുധനാഴ്ച്ച പോലീസ് കേസെടുത്തിരുന്നു.

## Article Content

**തളിപ്പറമ്പ് : **സി.പി.എം.പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ സി.പി.ഐ.പ്രവർത്തകൻ കരിയിൽ ബിനുവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മെയ് 31 ന് രാത്രി സി പി എം.പ്രവർത്തകർ ജൂൺ 4 ന് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൻ്റെ പോസ്റ്റർ പതിച്ചു കൊണ്ടിരിക്കെ മദ്യപിച്ച് കാറിലെത്തിയ ബിനു ബ്രാഞ്ച് സെക്രട്ടറി കെ.വി.രാജേഷിനെ മർദ്ദിച്ചതായാണ് പരാതി. ബിനുവിനെ മർദ്ദിച്ചതിനും തകർത്തതിനും കെ.വി.രാജേഷ് ഉൾപ്പെടെ 10 സി പി എം കാർക്കെതിരെ ബുധനാഴ്ച്ച പോലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119121/case-against-kariyil-binu)