---
title: "തളിപ്പറമ്പ് നഗരസഭയിൽ ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശനവും വലിച്ചെറിയൽ മുക്ത നഗരം പ്രഖ്യാപനവും നടന്നു"
english_title: "thalipparamb municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119003/thalipparamb-municipality"
published_at: "2023-06-02T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479d22a57ad5_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിൽ ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശനവും വലിച്ചെറിയൽ മുക്ത നഗരം പ്രഖ്യാപനവും നടന്നു

> **Lead Summary:** മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിൽ ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശനവും വലിച്ചെറിയൽ മുക്ത നഗരം പ്രഖ്യാപനവും തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വെച്ച് നടന്നു.പ്രശസ്ത സിനിമ നടൻ സന്തോഷ്‌ കീഴറ്റൂർ വലിച്ചെറിയൽ മുക്ത നഗരസഭ ഉദ്ഘാടനം ചെയ്തു.

## Article Content

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിൽ ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശനവും വലിച്ചെറിയൽ മുക്ത നഗരം പ്രഖ്യാപനവും തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വെച്ച് നടന്നു.പ്രശസ്ത സിനിമ നടൻ സന്തോഷ്‌ കീഴറ്റൂർ വലിച്ചെറിയൽ മുക്ത നഗരസഭ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശന ഉദ്ഘാടനം നിർവഹിച്ചു., വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ നബീസ ബീവി, പി.പി. മുഹമ്മദ്‌ നിസാർ,കൗൺസിലർ മാരായ ഒ സൗഭാഗ്യം, വത്സരാജ് , ഹരിത കേരളം കോർഡിനേറ്റർ സഹദേവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത്‌ സൂപ്പർവൈസർ എ. കെ.പ്രകാശൻ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി സുബൈർ കെ പി നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119003/thalipparamb-municipality)