---
title: "നാളെ സ്കൂളുകൾക്ക് പ്രവൃത്തിദിനം"
english_title: "school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118859/school"
published_at: "2023-06-02T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479724828e1d_school.jfif"
keywords: []
---

# നാളെ സ്കൂളുകൾക്ക് പ്രവൃത്തിദിനം

> **Lead Summary:** **തിരുവനന്തപുരം; **രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്കൂളുകൾ തുറന്നത്. ഈ ശനിയാഴ്ച വിദ്യാലയങ്ങൾക്ക് പ്രവൃത്തിദിനമാക്കാനാണ് സർക്കാർ നിർദേശം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും.

## Article Content

**തിരുവനന്തപുരം; **രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്കൂളുകൾ തുറന്നത്. ഈ ശനിയാഴ്ച വിദ്യാലയങ്ങൾക്ക് പ്രവൃത്തിദിനമാക്കാനാണ് സർക്കാർ നിർദേശം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും.

ഏഴിനാണ് ആറാം പ്രവൃത്തിദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്ന് സമ്പൂർണ പോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക. 


ജൂലൈ മാസത്തിൽ 3 ശനിയാഴ്ചകളാണ് പ്രവർത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളിൽ വരുന്ന ശനിയാഴ്ചകളാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118859/school)