---
title: "39 വർഷത്തെ സേവനത്തിനുശേഷം തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലെ എം ടി എസ് സി വി ശാർങ്ങാധരൻ വിരമിച്ചു"
english_title: "c v sharngadharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118842/c-v-sharngadharan"
published_at: "2023-06-02T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479643ca81f9_news-card.jpg"
keywords: []
---

# 39 വർഷത്തെ സേവനത്തിനുശേഷം തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലെ എം ടി എസ് സി വി ശാർങ്ങാധരൻ വിരമിച്ചു

> **Lead Summary:** 39 വർഷത്തെ സേവനത്തിന് ശേഷം തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫിലെ എംടിഎസ് മലപ്പട്ടം പൂക്കണ്ടത്തെ സി.വി. ശാർങ്ങാധരൻ സർവീസിൽ നിന്ന് വിരമിച്ചു. 1984 ഫെബ്രുവരി 6 ന് മലപ്പട്ടം ബ്രാഞ്ച് പോസ്റ്റോഫീസിൽ ഇഡിഡിഎ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എൻഎഫ്പിഇജിഡിഎസ് കണ്ണൂർ ഡിവിഷൻ പ്രസിഡന്റ്, സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി, സർക്കിൾ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

## Article Content

39 വർഷത്തെ സേവനത്തിന് ശേഷം തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫിലെ എംടിഎസ് മലപ്പട്ടം പൂക്കണ്ടത്തെ സി.വി. ശാർങ്ങാധരൻ സർവീസിൽ നിന്ന് വിരമിച്ചു. 1984 ഫെബ്രുവരി 6 ന് മലപ്പട്ടം ബ്രാഞ്ച് പോസ്റ്റോഫീസിൽ ഇഡിഡിഎ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എൻഎഫ്പിഇജിഡിഎസ് കണ്ണൂർ ഡിവിഷൻ പ്രസിഡന്റ്, സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി, സർക്കിൾ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പോസ്റ്റ് മാസ്റ്റർ എസ്. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. അസി. സൂപ്രണ്ട് സീബ ഡിപ്പാർട്ട്മെന്റൽ ഉപഹാരവും പോസ്റ്റ് മാസ്റ്റർ എസ്. ഹരീന്ദ്രൻ റിക്രിയേഷൻ ക്ലബിന്റെ ഉപഹാരവും നൽകി. കരിപ്പാൽ സുരേന്ദ്രൻ, മണികണ്ഠൻ, ജുഗ്‌നു എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി മുഷാദിക്ക് സ്വാഗതവും സ്മൃതി നന്ദിയും പറഞ്ഞു. ശാർങ്ങാധരൻ മറുമൊഴി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118842/c-v-sharngadharan)