---
title: "പ്രൗഢ ഗംഭീരമായി മൊറാഴ എ യു പി സ്കൂൾ പ്രവേശനോത്സവം"
english_title: "Morazha school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118786/morazha-school"
published_at: "2023-06-01T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478bddcae0d8_IMG-20230601-WA0158.jpg"
keywords: []
---

# പ്രൗഢ ഗംഭീരമായി മൊറാഴ എ യു പി സ്കൂൾ പ്രവേശനോത്സവം

> **Lead Summary:** **മൊറാഴ: **നൂറ്റി ഇരുത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന മൊറാഴ എ യു പി സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം പ്രൗഢ ഗംഭീരമായി നടന്നു. മിഠായികളും ബലൂണുകളും പഠനോപകരണങ്ങളും ആയി നവാഗതരെ വരവേറ്റു.

## Article Content

**മൊറാഴ: **നൂറ്റി ഇരുത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന മൊറാഴ എ യു പി സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം പ്രൗഢ ഗംഭീരമായി നടന്നു. മിഠായികളും ബലൂണുകളും പഠനോപകരണങ്ങളും ആയി നവാഗതരെ വരവേറ്റു.

ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവ പരിപാടി അഡീഷണൽ എസ്  ഐ ണ്ണൂർ സിറ്റി എ വി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള ബാഗും പഠനോപകരണങ്ങളും സ്കൂൾ മാനേജർ പി സി ഗോവിന്ദൻ നമ്പ്യാർ നൽകി.

ഇ രാജീവൻ പരിപാടിയുടെ അധ്യക്ഷനായി. എം വി സുനിത, കെ ടി പ്രശോഭ്, പി സി ഗോവിന്ദൻ നമ്പ്യാർ, ഇ മോഹനൻ, പി ലീന, പി വി സുഗതൻ, രഞ്ജിനി കെ, പി വി രമ്യ,ടി എൻ ശശിധരൻ,അനീഷ് പി വി, ഗോപാലൻ പി, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118786/morazha-school)