---
title: "പരിയാരത്ത് കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം"
english_title: "Thameem "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118751/thameem"
published_at: "2023-06-01T19:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478a02889da9_IMG-20230601-WA0147.jpg"
keywords: []
---

# പരിയാരത്ത് കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ മുക്കോലയിലെ ബഷീർ പി സിയുടെ മകൻ തമീം (മൂന്നര വയസ്സ്) ആണ് മരണപ്പെട്ടത്.

## Article Content

കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ മുക്കോലയിലെ ബഷീർ പി സിയുടെ മകൻ തമീം (മൂന്നര വയസ്സ്) ആണ് മരണപ്പെട്ടത്.

പരിയാരം പഞ്ചായത്ത് ഓഫീസിന്റെ പിറകിലാണ് ഇവരുടെ വീട്. വീടിന്റെ അടുത്ത് നിന്ന് കളിക്കുമ്പോൾ വെള്ളം കെട്ടികിടന്ന കുഴിയിൽ വീണാണ് അപകടം. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118751/thameem)