---
title: "മാന്തംകുണ്ടിൽ സി പി ഐ പ്രവർത്തകനെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി, കാറും അടിച്ചു തകർത്തു"
english_title: "cpi cpm clash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118609/cpi-cpm-clash"
published_at: "2023-06-01T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647837a11f993_news-card.jpg"
keywords: []
---

# മാന്തംകുണ്ടിൽ സി പി ഐ പ്രവർത്തകനെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി, കാറും അടിച്ചു തകർത്തു

> **Lead Summary:** **തളിപ്പറമ്പ്: **സി.പി.ഐ പ്രവര്‍ത്തകനെ സി.പിഎമ്മുകാര്‍ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി, ഇദ്ദേഹം സഞ്ചരിച്ച കാറും തകര്‍ത്തു. മാന്തംകുണ്ടിലെ കരിയില്‍ ബിനുവിനാണ് മര്‍ദ്ദനമേറ്റത്. ബിനുവിന്റെ കെ.എല്‍.59 ഇ.407 മാരുതി സ്വിഫ്റ്റ് കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്.

## Article Content

**തളിപ്പറമ്പ്: **സി.പി.ഐ പ്രവര്‍ത്തകനെ സി.പിഎമ്മുകാര്‍ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി, ഇദ്ദേഹം സഞ്ചരിച്ച കാറും തകര്‍ത്തു. മാന്തംകുണ്ടിലെ കരിയില്‍ ബിനുവിനാണ് മര്‍ദ്ദനമേറ്റത്. ബിനുവിന്റെ കെ.എല്‍.59 ഇ.407 മാരുതി സ്വിഫ്റ്റ് കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അടുത്തിടെ സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയില്‍ ഉണ്ടായ പാര്‍ട്ടി അച്ചടക്ക നടപടികള്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വാക്‌പോരുകളാണ് അക്രമത്തിന് കാരണമെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചു.സംഭവമറിഞ്ഞ് തളിപ്പറമ്പ് പോലീസ് രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.

ഇന്ന് വൈകുന്നേരം മാന്തംകുണ്ടില്‍ സി.പി.ഐ പ്രതിഷേധപ്രകടനം നടത്തുമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118609/cpi-cpm-clash)