---
title: "ബാങ്കിൽ നിന്നും 33 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെക്രട്ടറി ടി രാജന് യാത്രയയപ്പ് നൽകി"
english_title: "sent off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118557/sent-off"
published_at: "2023-06-01T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64780f6de98a7_1.jfif"
keywords: []
---

# ബാങ്കിൽ നിന്നും 33 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെക്രട്ടറി ടി രാജന് യാത്രയയപ്പ് നൽകി

> **Lead Summary:** കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 33 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെക്രട്ടറി ടി.രാജന് ഭരണസമിതിയുടേയും ജീവനക്കാരുടേയും നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി. മുൻ MLA എം.വി.ജയരാജൻ ഉൽഘാടനം ചെയതു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 33 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെക്രട്ടറി ടി.രാജന് ഭരണസമിതിയുടേയും ജീവനക്കാരുടേയും നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി. മുൻ MLA എം.വി.ജയരാജൻ ഉൽഘാടനം ചെയതു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.

അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ തളിപ്പറമ്പ് പി.പി.സുനിലൻ ഉപഹാര സമർപ്പണം നടത്തി.കണ്ണൂർ സഹകരണപ്രസ്സ് പ്രസിഡണ്ട് കെ.ചന്ദ്രൻ ജീവനക്കാർ നൽകുന്ന ഉപഹാരം നൽകി.KCEU നൽകിയ ഉപഹാരം മയ്യിൽ സഹകരണ പ്രസ്സ് പ്രസിഡണ്ട് എൻ അനിൽകുമാർ നൽകി.

യൂനിറ്റ് ഇൻസ്പെക്ടർ എൻ.ബിന്ദു, സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ എം.വി.സുരേഷ് ബാബു, സെയിൽ ഓഫീസർ പി.ശൈലേഷ് കുമാർ, KCEUമയ്യിൽ ഏരിയ പ്രസിഡണ്ട് പി.വൽസലൻ, ഇ.പി.ആർ.വേശാല, വേലിക്കാത്ത് ഉത്തമൻ എന്നിവർ ആശംസയർപ്പിച്ച്  സംസാരിച്ചു.

മറുമൊഴി ടി.രാജൻ നടത്തി. ബേങ്ക് വൈസ് പ്രസിഡണ്ട് എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118557/sent-off)