---
title: "അന്തർ ദേശീയ പുകയില വിരുദ്ധ ദിനചാരണം സംഘടിപ്പിച്ചു."
english_title: "No-Tobacco Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118367/no-tobacco-day"
published_at: "2023-05-31T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476f2f3c54ce_new-copyy.jpg"
keywords: []
---

# അന്തർ ദേശീയ പുകയില വിരുദ്ധ ദിനചാരണം സംഘടിപ്പിച്ചു.

> **Lead Summary:** പരിയാരം:-ഗവൺമെൻറ് നഴ്സിംഗ് കോളേജ് കണ്ണൂരിലെ നാലാം വർഷ ബി എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് അന്തർദേശീയ പുകയില വിരുദ്ധ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

പരിയാരം:-ഗവൺമെൻറ് നഴ്സിംഗ് കോളേജ് കണ്ണൂരിലെ നാലാം വർഷ ബി എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് അന്തർദേശീയ പുകയില വിരുദ്ധ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ ബോധവൽക്കരണ ക്ലാസും പോസ്റ്റർ പ്രദർശനവും നടത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ പ്രതാപ് സോമനാഥ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഫൈസൽ കെ പി അധ്യക്ഷത വഹിച്ചു .ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മനോജ്, പ്രൊഫസർ റാണി ജോസ് ,പ്രഭാത് വർഗീസ് എന്നിവർ സംസാരിച്ചു.യൂണിയൻ ചെയർമാൻ ഷിബിൻ അബ്രഹാം സ്വാഗതവും അഞ്ജന കെ ജോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118367/no-tobacco-day)