---
title: "കുഞ്ഞിച്ചിരിക്കിലുക്കവുമായി പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് അങ്കണവാടി പ്രവേശനോത്സവം"
english_title: "pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118299/pariyaram"
published_at: "2023-05-31T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476c5d044bc1_news-card.jpg"
keywords: []
---

# കുഞ്ഞിച്ചിരിക്കിലുക്കവുമായി പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് അങ്കണവാടി പ്രവേശനോത്സവം

> **Lead Summary:** പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് മുക്കുന്ന്,സി എച്ച് നഗർ അങ്കണവാടികളിൽ പ്രവേശനോത്സവം വിപുലമായി നടന്നു.പൂക്കളും ബലൂണുകളും മധുരവും സമ്മാനങ്ങളുമൊക്കെ നൽകി നവാഗതരെ സ്വീകരിച്ചു.അങ്കണവാടികളിൽനിന്നു സ്കൂളുകളിലേക്കു പോകുന്ന കുട്ടികൾക്ക് ആഘോഷമായ യാത്രയയപ്പും നൽകി.വാർഡ് അംഗം കെ പി സൽമത്ത് ഉദ്ഘാടനം ചെയ്തു.അങ്കണവാടി വർക്കർ,ഹെൽപർ, എഎൽഎംഎസ്‌സി അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് മുക്കുന്ന്,സി എച്ച് നഗർ അങ്കണവാടികളിൽ പ്രവേശനോത്സവം വിപുലമായി നടന്നു.പൂക്കളും ബലൂണുകളും മധുരവും സമ്മാനങ്ങളുമൊക്കെ നൽകി നവാഗതരെ സ്വീകരിച്ചു.അങ്കണവാടികളിൽനിന്നു സ്കൂളുകളിലേക്കു പോകുന്ന കുട്ടികൾക്ക് ആഘോഷമായ യാത്രയയപ്പും നൽകി.വാർഡ് അംഗം കെ പി സൽമത്ത് ഉദ്ഘാടനം ചെയ്തു.അങ്കണവാടി വർക്കർ,ഹെൽപർ, എഎൽഎംഎസ്‌സി അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118299/pariyaram)