---
title: "എസ് ടി യു മോട്ടോർ വാർഷിക സമ്മേളനം സംഘടിപ്പിച്ചു "
english_title: "Stu motor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118269/stu-motor"
published_at: "2023-05-30T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64762f5e0ab79_IMG-20230530-WA0052.jpg"
keywords: []
---

# എസ് ടി യു മോട്ടോർ വാർഷിക സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** **മാട്ടൂൽ : **എസ് ടി യു മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മാട്ടൂൽ പഞ്ചായത്ത് വാർഷിക സമ്മേളനം മോട്ടോർ ഫെഡറേഷൻ പ്രസിഡണ്ട് എസ് വി സക്കരിയയുടെ അദ്ദ്യക്ഷതയിൽ കല്യശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി വി ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**മാട്ടൂൽ : **എസ് ടി യു മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മാട്ടൂൽ പഞ്ചായത്ത് വാർഷിക സമ്മേളനം മോട്ടോർ ഫെഡറേഷൻ പ്രസിഡണ്ട് എസ് വി സക്കരിയയുടെ അദ്ദ്യക്ഷതയിൽ കല്യശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി വി ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

യൂണിയനിൽ പുതുതായി അംഗത്വമെടുത്തവർക്ക് എസ് ടി യു മോട്ടോർ , സംസ്ഥാന ട്രഷറർ ബഷീർ ജൂബിലി ഐ ഡി വിതരണം നടത്തി. മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി കെ അബ്ദുൽ സലാം, ഇ അബ്ദുൾ റാസിഖ്, എം കെ ജലാലുദ്ദീൻ, വി മുഹമ്മദ്, കെ മുഹമ്മദ് അഷ്റഫ്, ടി പി അബ്ദുൽ റഹിമാൻ , ടി ബലരാമൻ തുടങ്ങിയവർ സംസാരിച്ചു.

2023 - 24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട് എസ് വി സക്കരിയ , വൈസ് പ്രസിഡണ്ടുമാരായി ടി പി അബ്ദുറഹിമാൻ , എ രാജേഷ്,ജനറൽ സെക്രട്ടറി ഇ അബ്ദുൾ റാസിഖ്, സെക്രട്ടറിമാരായി വി മുഹമ്മദ്, കെ മുഹമ്മദ് അഷ്റഫ് ട്രഷറർ എം കെ ജലാലുദ്ദീൻ എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118269/stu-motor)