---
title: "യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: രണ്ടു പേർ പിടിയിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118257/two-arrested"
published_at: "2023-05-30T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476255be7202_news-card.jpg"
keywords: []
---

# യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: രണ്ടു പേർ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** തൃശൂർ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ബിജുവിനെ കൊന്നത് തലക്കടിച്ചെന്ന് പോലീസ്. സംഭവത്തില്‍ കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം പോലീസ് പരിധിയിലെ ഡീസന്റ് മുക്ക് എച്ച്.എന്‍.സി.കോളനിയിലെ എന്‍.നവാസ്, കൊല്ലം ഇരവിപുരം പോലീസ് പരിധിയില്‍ മയ്യനാട് ധവളക്കഉഴി സുനാമി ഫ്‌ളാറ്റില്‍ സുനില്‍കുമാര്‍ എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്:** തൃശൂർ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ബിജുവിനെ കൊന്നത് തലക്കടിച്ചെന്ന് പോലീസ്. സംഭവത്തില്‍ കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം പോലീസ് പരിധിയിലെ ഡീസന്റ് മുക്ക് എച്ച്.എന്‍.സി.കോളനിയിലെ എന്‍.നവാസ്, കൊല്ലം ഇരവിപുരം പോലീസ് പരിധിയില്‍ മയ്യനാട് ധവളക്കഉഴി സുനാമി ഫ്‌ളാറ്റില്‍ സുനില്‍കുമാര്‍ എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്.

പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ തലക്കടിയേറ്റ് ആന്തരിക രക്തശ്രാവം കാരണമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മദ്യപിച്ച് നടന്ന വാക്തര്‍ക്കത്തിനിടയില്‍ നവാസാണ് ബിജുവിന്റെ തലക്കടിച്ചത്.

അബോധാവസ്ഥയിലായ ബിജുവിനെ കൃഷ്ണപ്രസാദിന്റെ സഹായത്തോടെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഡി.വൈ.എസ്.പി എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ്.ഐ പി.യദുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118257/two-arrested)