---
title: "വീട്ടിൽ നിന്നും കാറിൽ നിന്നുമായി വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി"
english_title: "bomb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118123/bomb"
published_at: "2023-05-30T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475a8ffe8eaf_news-card.jpg"
keywords: []
---

# വീട്ടിൽ നിന്നും കാറിൽ നിന്നുമായി വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

> **Lead Summary:** **കാസര്‍കോട്: **കാസര്‍കോട് കെട്ടുംകല്ലില്‍ വന്‍ സ്‌ഫോടകശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാളുമായി ബന്ധപ്പെട്ടുകൊണ്ട് ലഹരി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടകശേഖരം പിടികൂടിയത്‌.

## Article Content

**കാസര്‍കോട്: **കാസര്‍കോട് കെട്ടുംകല്ലില്‍ വന്‍ സ്‌ഫോടകശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാളുമായി ബന്ധപ്പെട്ടുകൊണ്ട് ലഹരി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടകശേഖരം പിടികൂടിയത്‌.

ജെലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററുകളും അടക്കമുള്ള സ്‌ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. മുസ്തഫയുടെ കാറില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഏകദേശം 2150 ഡിറ്റണേറ്ററുകളും, 13 ബോക്‌സ് ജെലാറ്റിന്‍ സ്റ്റിക് എന്നിവയ്ക്ക് പുറമെ മറ്റ് വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന റിനോൾട്ട് ഡസ്റ്റർ വാഹനവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118123/bomb)