---
title: "പ്രകൃതിവിരുദ്ധ പീഡനം: മദ്രസ അധ്യാപകനെതിരേ കേസ്"
english_title: "case against ustad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118045/case-against-ustad"
published_at: "2023-05-30T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64756c1dba3d9_images.jfif"
keywords: []
---

# പ്രകൃതിവിരുദ്ധ പീഡനം: മദ്രസ അധ്യാപകനെതിരേ കേസ്

> **Lead Summary:** **കൂത്തുപറമ്പ്: **വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെതിരേ പോക്സോ കേസ്. പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി.

## Article Content

**കൂത്തുപറമ്പ്: **വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെതിരേ പോക്സോ കേസ്. പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി.

മദ്രസ അധ്യാപകൻ പെരിന്തല്‍മണ്ണ സ്വദേശി അഷ്റഫിനെതിരേയാണ് രക്ഷിതാക്കള്‍ കണ്ണവം പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ മദ്രസയില്‍ അധ്യാപകനായി ചുമതലയേറ്റത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118045/case-against-ustad)