---
title: "ഗുസ്തി താരങ്ങൾക്കെതിരെയുള്ള കേന്ദ്രസർക്കാർ നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു"
english_title: "youth congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118042/youth-congress-protest"
published_at: "2023-05-30T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64756ad0df8f4_1.jfif"
keywords: []
---

# ഗുസ്തി താരങ്ങൾക്കെതിരെയുള്ള കേന്ദ്രസർക്കാർ നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

> **Lead Summary:** രാജ്യ തലസ്ഥാനത്ത് ഗുസ്തി താരങ്ങൾ നടത്തി വരുന്ന സമരത്തിന് നേരെ കേന്ദ്ര സർക്കാർ നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നരേന്ദ്ര മോദിയുടെ മുഖത്ത് പഞ്ച് ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു, ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ വി രാഹുൽ അധ്യക്ഷത വഹിച്ചു.

## Article Content

രാജ്യ തലസ്ഥാനത്ത് ഗുസ്തി താരങ്ങൾ നടത്തി വരുന്ന സമരത്തിന് നേരെ കേന്ദ്ര സർക്കാർ നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നരേന്ദ്ര മോദിയുടെ മുഖത്ത് പഞ്ച് ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു, ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ വി രാഹുൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റോബർട്ട് വെള്ളാം വെള്ളി, ksu സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ്, ksu ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ,ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്, പ്രശാന്ത് മാസ്റ്റർ, മഹിത മോഹൻ, നേതാക്കളായ വരുൺ എംകെ, നികേത് നാറാത്ത്,KC രജീഷ്, റിജിൻ ബാബു, അബ്ദുൾ വാജിദ്, സുരാഗ് പരിയാരം, റിസ്വാൻ അഷിത്ത് അശോകൻ ഉമ്മർ മുണ്ടേരി തുടങ്ങിയവർ സംസാരിച്ചു.

ഇന്ത്യൻ കായിക ലോകത്തിന് അപമാനമാണ് നരേന്ദ്രമോദിയുടെ സർക്കാർ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി ആരോപിച്ചു. ഇന്ത്യയുടെ അഭിമാനം ലോകത്തിനു മുന്നിൽ ഉയർത്തിയ താരങ്ങളെയാണ് നരേന്ദ്രമോദിയുടെ ഭരണകൂടം തെരുവിൽ വലിച്ചിഴച്ചു കൊണ്ടുപോയത് ഇന്ത്യക്ക് നാണക്കേടാണ് പീഡനക്കാരനായ ബിജെപി നേതാവായ എം പി മാരെ സംരക്ഷിച്ചുകൊണ്ട് പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഇതുവരെ ശക്തമായ പ്രതിഷേധം രാജ്യത്തു ഉയർന്ന വരണമെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118042/youth-congress-protest)