---
title: "മുൻ ഭാര്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചയാൾക്ക് നേരെ വധശ്രമം: യുവാവ് റിമാൻഡിൽ"
english_title: "murder attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118040/murder-attempt"
published_at: "2023-05-30T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647569ac07a03_news-card.jpg"
keywords: []
---

# മുൻ ഭാര്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചയാൾക്ക് നേരെ വധശ്രമം: യുവാവ് റിമാൻഡിൽ

> **Lead Summary:** **പരിയാരം: **വിവാഹമോചിതയായ യുവതിയെ രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവാവിനെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ സ്വദേശി ആനന്ദനെ യാണ് പരിയാരം എസ്.ഐ. പി.സി.സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്.

## Article Content

**പരിയാരം: **വിവാഹമോചിതയായ യുവതിയെ രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവാവിനെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ സ്വദേശി ആനന്ദനെ യാണ് പരിയാരം എസ്.ഐ. പി.സി.സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ഇരുപതിന് രാത്രി എട്ട് മണിക്ക് ചെറുതാഴം കക്കോ ണിയിലായിരുന്നു സംഭവം. കക്കോണിയിലെ ബാലന്റെ മകന്‍ പാലക്കീല്‍ സുമേഷിനെ (41) യാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിവാഹമോചിതയായ യുവതിയെ തൊട്ടടുത്ത ദിവസം വിവാഹം കഴിക്കാനൊരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മുന്‍ ഭര്‍ത്താവായ ആനന്ദ് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുമേഷിനെ സ്‌കൂട്ടര്‍ ഇടിച്ചിട്ടശേഷം ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചത്.

കാലിന്റെ എല്ല് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സുമേഷ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിയാരം പോലീസ് വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118040/murder-attempt)