---
title: "മാവിലംപാറ-കൊളത്തൂര്‍ അനധികൃത ചെങ്കല്‍ഖനനം നിരോധിച്ച് ആര്‍.ഡി.ഒ ഉത്തരവ്."
english_title: "orders ban on illegal mining in Mavilampara-Kolathur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11804/orders-ban-on-illegal-mining-in-mavilampara-kolathur"
published_at: "2021-11-20T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198c568abfba_mining.jpg"
keywords: []
---

# മാവിലംപാറ-കൊളത്തൂര്‍ അനധികൃത ചെങ്കല്‍ഖനനം നിരോധിച്ച് ആര്‍.ഡി.ഒ ഉത്തരവ്.

> **Lead Summary:** തളിപ്പറമ്പ്: മാവിലംപാറ-കൊളത്തൂര്‍ അനധികൃത ചെങ്കല്‍ഖനനം നിരോധിച്ച് ആര്‍.ഡി.ഒ ഉത്തരവ്.

## Article Content

തളിപ്പറമ്പ്: മാവിലംപാറ-കൊളത്തൂര്‍ അനധികൃത ചെങ്കല്‍ഖനനം നിരോധിച്ച് ആര്‍.ഡി.ഒ ഉത്തരവ്.

ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളിലെ തളിപ്പറമ്പ് റവനു ഡിവിഷന് കീഴിലെ കൂവേരി, ചുഴലി വില്ലേജുകളുടെ പരിധികളില്‍ വരുന്ന മാവിലാംപാറ, കുളത്തൂര്‍, ബാലേശുഗിരി എന്നീ പ്രദേശങ്ങളില്‍ നടന്നുവരുന്ന അനധികൃത ചെങ്കല്‍ഖനനം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആക്ഷന്‍ കമ്മിറ്റി, ബാലേശുഗിരി ചെയര്‍മാന്‍, പ്രദേശവാസികള്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കളക്ടര്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി തളിപ്പറമ്പില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്നുമുതല്‍ അനധികൃത ഖനനം നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങയത്.

എല്ലാ ദിവസവും പ്രദേശത്ത് പോലീസ് പരിശോധന നടത്തണമെന്നും ആര്‍.ഡി.ഒ ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11804/orders-ban-on-illegal-mining-in-mavilampara-kolathur)