---
title: "സി.പി.എം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം"
english_title: "cpm_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11803/cpm_taliparamba"
published_at: "2021-11-20T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198adf42a153_WhatsApp Image 2021-11-20 at 1.29.08 PM.jpeg"
keywords: []
---

# സി.പി.എം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

> **Lead Summary:** തളിപ്പറമ്പ് : സി.പി.എം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന് തുടക്കമായി.

## Article Content

തളിപ്പറമ്പ് : സി.പി.എം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന് തുടക്കമായി.

കുവോട് എ.കെ.ജി സ്റ്റേഡിയത്തിലെ സ.പി.വാസുദേവന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം പി. മുകുന്ദന്‍ അധ്യക്ഷതയില്‍ കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

രാവിലെ 9 ന് മുതിര്‍ന്ന ഏരിയ കമ്മിറ്റി അംഗം കെ. കൃഷ്ണന്‍ പതാക ഉയര്‍ത്തി. കെ. സന്തോഷ് രക്തസാക്ഷി പ്രമേയവും കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.. ടി. ബാലക്യഷ്ണന്‍ സ്വാഗതം പറഞ്ഞു.

എം. വി. ജയരാജന്‍, ജെയിംസ് മാത്യു,ടി.വി. രാജേഷ്, കാരായി രാജന്‍, എം. പ്രകാശന്‍ മാസ്റ്റര്‍,ടി. ഐ. മധുസുദനന്‍ ,ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍, സി.എം. കൃഷ്ണന്‍ , പി.കെ. ശ്യാമള തുടങ്ങിയവര്‍ പങ്കെടുത്തു. 14 ലോക്കലുകളെ പ്രതിനിധീകരിച്ച് 180 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. നാളെ വൈകിട്ട് പൊതു സമ്മേളനം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11803/cpm_taliparamba)