---
title: "ശക്തമായ മഴയിൽ മരം പൊട്ടിവീണ് ഗതാഗതം മുടങ്ങി, തളിപ്പറമ്പ് അഗ്നിശമന സേനയെത്തി തടസ്സം നീക്കി"
english_title: "Fire force thalipparamb l"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118018/fire-force-thalipparamb-l"
published_at: "2023-05-29T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474d9ed4f23e_IMG-20230529-WA0048.jpg"
keywords: []
---

# ശക്തമായ മഴയിൽ മരം പൊട്ടിവീണ് ഗതാഗതം മുടങ്ങി, തളിപ്പറമ്പ് അഗ്നിശമന സേനയെത്തി തടസ്സം നീക്കി

> **Lead Summary:** പന്നിയൂർ ചെറുകര, പാറോക്കാട് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും റോഡിൽ മരങ്ങൾ പൊട്ടിവീണും ഇലക്ട്രിക് പോസ്റ്റ് വീണും ഉണ്ടായ ഗതാഗത തടസ്സം തളിപ്പറമ്പിൽ നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ വി സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗനിരക്ഷാസേന ഗതാഗത തടസ്സംനിക്കി. റബ്ബർ മരങ്ങൾ അടക്കം 150 ഓളം മരങ്ങൾ റോഡിലും പറമ്പുകളിലുമായി പൊട്ടിവീണു.

## Article Content

പന്നിയൂർ ചെറുകര, പാറോക്കാട് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും റോഡിൽ മരങ്ങൾ പൊട്ടിവീണും ഇലക്ട്രിക് പോസ്റ്റ് വീണും ഉണ്ടായ ഗതാഗത തടസ്സം തളിപ്പറമ്പിൽ നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ വി സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗനിരക്ഷാസേന ഗതാഗത തടസ്സംനിക്കി. റബ്ബർ മരങ്ങൾ അടക്കം 150 ഓളം മരങ്ങൾ റോഡിലും പറമ്പുകളിലുമായി പൊട്ടിവീണു.

ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. സേനാംഗങ്ങളായ ടി വിജയ്, എ എഫ് ഷിജോ , പി വിപിൻ, പി കെ ധനഞ്ജയൻ, പി ചന്ദ്രൻ എന്നിവരും കെ എസ് ഇ ബി ഉദ്യോഗസ്ഥനും നാട്ടുകാരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118018/fire-force-thalipparamb-l)