---
title: "ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ ബിയർ നൽകി പീഡിപ്പിച്ച യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118000/arrest"
published_at: "2023-05-29T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474c3296d793_news-card.jpg"
keywords: []
---

# ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ ബിയർ നൽകി പീഡിപ്പിച്ച യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്; **ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ നിർബന്ധിച്ച് ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം. ഷമിലി നെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്; **ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ നിർബന്ധിച്ച് ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം. ഷമിലി നെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കും മറ്റും സന്ദർശിച്ചശേഷം ഒരു ബാറിൽ എത്തിച്ചു ബിയർ വാങ്ങി നിർബന്ധിപ്പിച്ചു കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ചു പീഡനത്തിനു വിധേയനാക്കി എന്നാണു പരാതി. രണ്ടു ദിവസമായി പെൺകുട്ടിയെ കാണാതായതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്. തുടർന്നാണ് ഷമിൽ അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118000/arrest)