---
title: "തൃച്ചംബരം റോഡിൽ ചിന്മയ സ്കൂളിന് സമീപം അപകടക്കെണിയായി റോഡ്"
english_title: "thrichambaram road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117985/thrichambaram-road"
published_at: "2023-05-29T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474a7c247964_news-card.jpg"
keywords: []
---

# തൃച്ചംബരം റോഡിൽ ചിന്മയ സ്കൂളിന് സമീപം അപകടക്കെണിയായി റോഡ്

> **Lead Summary:** തൃച്ചംബരം റോഡിൽ ചിന്മയ സ്കൂളിന് സമീപം അപകടക്കെണിയായി റോഡ്. സ്കൂൾ തുറക്കുന്നതോടുകൂടി അപകടസാധ്യത ഒന്നുകൂടി കൂടും. ശക്തമായ വേനൽ മഴയിൽ ചളിയും കല്ലും ഒലിച്ചുവന്ന് റോഡിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. പല പ്രാവശ്യം ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുമുണ്ട്. കാൽനട യാത്രക്കാർക്കും പ്രയാസമാണ്. സ്കൂൾ തുറക്കുന്നതിന് മുമ്പായി എത്രയും പെട്ടെന്നു അധികാരികൾ ഇടപെട്ട് കല്ലും ചളിയും മാറ്റണം എന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്.

## Article Content

തൃച്ചംബരം റോഡിൽ ചിന്മയ സ്കൂളിന് സമീപം അപകടക്കെണിയായി റോഡ്. സ്കൂൾ തുറക്കുന്നതോടുകൂടി അപകടസാധ്യത ഒന്നുകൂടി കൂടും. ശക്തമായ വേനൽ മഴയിൽ ചളിയും കല്ലും ഒലിച്ചുവന്ന് റോഡിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. പല പ്രാവശ്യം ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുമുണ്ട്. കാൽനട യാത്രക്കാർക്കും പ്രയാസമാണ്. സ്കൂൾ തുറക്കുന്നതിന് മുമ്പായി എത്രയും പെട്ടെന്നു അധികാരികൾ ഇടപെട്ട് കല്ലും ചളിയും മാറ്റണം എന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117985/thrichambaram-road)