---
title: "സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി"
english_title: "dyfi kuttyery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117887/dyfi-kuttyery"
published_at: "2023-05-29T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647443b6044f0_news-card.jpg"
keywords: []
---

# സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി

> **Lead Summary:** സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ്സ് വെള്ളാവ് എ എൽ പി സ്കൂൾ ശുചീകരണ പ്രവർത്തനം നടത്തി. സി പി ഐ എം കുറ്റ്യേരി ലോക്കൽ കമ്മിറ്റി അംഗം സ:സി.എച്ച് വിജയൻ മേഖലാ തല പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ്സ് വെള്ളാവ് എ എൽ പി സ്കൂൾ ശുചീകരണ പ്രവർത്തനം നടത്തി. സി പി ഐ എം കുറ്റ്യേരി ലോക്കൽ കമ്മിറ്റി അംഗം സ:സി.എച്ച് വിജയൻ മേഖലാ തല പരിപാടി ഉദ്ഘാടനം ചെയ്തു.

വെള്ളാവ് സ്കൂളിന് പുറമെ, തലോറ എൽ പി സ്കൂൾ, പങ്ങാട്ടൂർ എൽ പി സ്കൂൾ എന്നിവിടങ്ങളിൽ യൂത്ത് ബ്രിഗേഡ്സ് ശുചീകരണം നടത്തി. ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറി സ:വിന്ദാസ് കെ വി മേഖലാ പ്രസിഡന്റ്‌ ശരത്. മേഖലാ കമ്മിറ്റി അംഗം അനുരാജ്, യൂണിറ്റ് സെക്രട്ടറി ശരണ്യ, യൂണിറ്റ് പ്രസിഡന്റ്‌ ജിഷ പി പി,അരുണ ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117887/dyfi-kuttyery)