---
title: "തളിപ്പറമ്പ് ചെറുപുഴ റൂട്ടിൽ ഓടുന്ന ബസ്സിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം: മധ്യവയസ്കന്റെ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് യുവതി"
english_title: "Nude display"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117879/nude-display"
published_at: "2023-05-29T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64743f9463096_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ചെറുപുഴ റൂട്ടിൽ ഓടുന്ന ബസ്സിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം: മധ്യവയസ്കന്റെ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് യുവതി

> **Lead Summary:** **കണ്ണൂര്‍: **സ്വകാര്യ ബസില്‍ മധ്യവയസ്‌കന്‍ നഗ്നതാ പ്രദര്‍ശനം നടത്തി. കണ്ണൂര്‍ ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. യുവതി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ്- ചെറുപുഴ റൂട്ടില്‍ ഓടുന്ന ബസ്, ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സമയത്താണ് മധ്യവയസ്‌കന്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നത്.

## Article Content

**കണ്ണൂര്‍: **സ്വകാര്യ ബസില്‍ മധ്യവയസ്‌കന്‍ നഗ്നതാ പ്രദര്‍ശനം നടത്തി. കണ്ണൂര്‍ ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. യുവതി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ്- ചെറുപുഴ റൂട്ടില്‍ ഓടുന്ന ബസ്, ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സമയത്താണ് മധ്യവയസ്‌കന്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നത്.

യുവതിയും ഈ സമയത്ത് ബസില്‍ ഉണ്ടായിരുന്നു. 


ബസ് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് സംഭവം നടന്നത്. ബസില്‍ മറ്റു യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. യുവതി ഇരുന്നതിന് നേരെയുള്ള സീറ്റിലിരുന്ന മധ്യവയസ്‌കന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. യുവതി മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117879/nude-display)