---
title: "പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട; യൂണിഫോം മതി"
english_title: "concession"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117846/concession"
published_at: "2023-05-29T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474226a5890d_1.jfif"
keywords: []
---

# പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട; യൂണിഫോം മതി

> **Lead Summary:** കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും. വീട്ടില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.

## Article Content

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും. വീട്ടില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.

നേരിട്ട് ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കണ്‍സെഷൻ നല്‍കൂ സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാര്‍ഡില്‍ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലല്‍ സ്ഥാപനങ്ങള്‍ക്ക് ആര്‍ ടി ഒ/ജോ. ആര്‍ ടി ഒ അനുവദിച്ച കാര്‍ഡ് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117846/concession)