---
title: "നോർത്ത് കുപ്പം ശാഖ എം എസ് എഫ് ബാല കേരളം 'റിവൈവ്' ശ്രദ്ധേയമായി; ആവേശമായി ഫുട്ബോൾ മത്സരവും"
english_title: "revive football "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117633/revive-football"
published_at: "2023-05-28T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472dcd2e3b0a_1.jfif"
keywords: []
---

# നോർത്ത് കുപ്പം ശാഖ എം എസ് എഫ് ബാല കേരളം 'റിവൈവ്' ശ്രദ്ധേയമായി; ആവേശമായി ഫുട്ബോൾ മത്സരവും

> **Lead Summary:** കളിയും ചിരിയും കഥയും പാട്ടുമായി നോർത്ത് കുപ്പം ശാഖ എം.എസ്.എഫ് ബാല കേരളം സംഘടിപ്പിച്ച 'റിവൈവ്' കുരുന്നുകൾക്ക് നവ്യാനുഭവം പകർന്നു.ഏഴോം മൂല, മാട്ടൂൽ അൽ മഷ്ഹൂർ റസ്റ്റ്‌റ്റോറന്റ് എന്നിവിടങ്ങളിൽ വെച്ച് നടന്ന പരിപാടി, പഠനാർഹമായ ക്ലാസുകൾ കേട്ടും,കവിത ചൊല്ലിയും,വിവിധ മത്സരങ്ങളിൽ പങ്കെടുത്തും കുട്ടികൾ വർണ്ണാഭമാക്കി.

## Article Content

കളിയും ചിരിയും കഥയും പാട്ടുമായി നോർത്ത് കുപ്പം ശാഖ എം.എസ്.എഫ് ബാല കേരളം സംഘടിപ്പിച്ച 'റിവൈവ്' കുരുന്നുകൾക്ക് നവ്യാനുഭവം പകർന്നു.ഏഴോം മൂല, മാട്ടൂൽ അൽ മഷ്ഹൂർ റസ്റ്റ്‌റ്റോറന്റ് എന്നിവിടങ്ങളിൽ വെച്ച് നടന്ന പരിപാടി, പഠനാർഹമായ ക്ലാസുകൾ കേട്ടും,കവിത ചൊല്ലിയും,വിവിധ മത്സരങ്ങളിൽ പങ്കെടുത്തും കുട്ടികൾ വർണ്ണാഭമാക്കി.

രണ്ടാം ഘട്ടമായി നോർത്ത് കുപ്പത്തെ നാലു ടീമുകളെ പങ്കെടുപ്പിച്ച് കോരൻ പീടിക ആൻഫീൽഡ് ടർഫിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ ബ്ലാക്ക് സ്ക്വാഡ് എതിരില്ലാത്ത ഒരു ഗോളിന് റിയൽ എഫ് സി കുപ്പത്തിനെ പരാജയപ്പെടുത്തി ജേതാക്കളായി.ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി കളിക്കാരുമായി പരിചയപ്പെട്ടു.

വിന്നേഴ്സിനുള്ള ട്രോഫി മുസ്‌ലിം ലീഗ് തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി വി അബ്ദുൽ ശുക്കൂർ, റണ്ണേഴ്സ് ട്രോഫി പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ എം എ ഇബ്രാഹിം, ബെസ്റ്റ് ഡിഫെന്റർ ട്രോഫി ഫായിസ് കുപ്പം എന്നിവർ വിതരണം ചെയ്തു. നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി സി ശിഹാബ്, വൈസ് പ്രസിഡന്റ്‌ അബ്ദുള്ള എം പി, msf ശാഖ ഭാരവാഹികളായ ഷാനിദ് വി വി,ഫാസിൽ കെ വി,അബ്ഷർ വി വി,ഷഹബാസ് ബി,ഹാഷിർ അബ്ദുള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117633/revive-football)