---
title: "കണ്ണൂർ സി എച്ച് സെന്ററിനെതിരായ വ്യാജ വാർത്തകൾ തള്ളിക്കളയുക: പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ്"
english_title: "Fake news against CH centre "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117631/fake-news-against-ch-centre"
published_at: "2023-05-28T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472db3c45498_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# കണ്ണൂർ സി എച്ച് സെന്ററിനെതിരായ വ്യാജ വാർത്തകൾ തള്ളിക്കളയുക: പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ: **ജീവകാരുണ്യ സേവന പ്രവർത്തനരംഗത്ത് സ്തു ത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കണ്ണൂർ സി എച്ച് സെന്ററിനെതിരായി വ്യാജവാർത്തകൾ സൃഷ്ടിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന നിക്ഷിപ്ത താൽപര്യക്കാരുടെയും ചില മാധ്യമങ്ങളുടെയും നടപടിയിൽ കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരം വ്യാജവാർത്തകൾ തള്ളിക്കളയണയണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തു.

## Article Content

**കണ്ണൂർ: **ജീവകാരുണ്യ സേവന പ്രവർത്തനരംഗത്ത് സ്തു ത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കണ്ണൂർ സി എച്ച് സെന്ററിനെതിരായി വ്യാജവാർത്തകൾ സൃഷ്ടിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന നിക്ഷിപ്ത താൽപര്യക്കാരുടെയും ചില മാധ്യമങ്ങളുടെയും നടപടിയിൽ കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരം വ്യാജവാർത്തകൾ തള്ളിക്കളയണയണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം സി എച്ച് സെന്റർ ആംബുലൻസ് വാൻ ഉദ്ഘാടന വേളയിൽ ചിലർ നടത്തിയ അനിഷ്ടകരമായ സംഭവങ്ങൾ മുസ്ലിം ലീഗ് പാർട്ടിക്ക് അപമതിപ്പുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. ഇതിന് നേതൃത്വം നൽകിയ കണ്ണൂർ സിറ്റിയിലെ യൂത്ത് ലീഗ് പ്രവർത്തകരായ കെ കെ റാഷിദ് , കെ പി നൗഷാദ് എന്നിവരെ പരസ്യമായി ശാസിക്കാൻ യോഗം തീരുമാനിച്ചു . പാർട്ടി സ്ഥാപനങ്ങൾക്കെതിരെയും നേതാക്കൾക്കെതിരെയും നടത്തുന്ന ദുഷ്പ്രചരണത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ,ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ അഡ്വ.കെ.എ.ലത്തീഫ് ,കെ പി താഹിർ,സെക്രട്ടറി എം പി മുഹമ്മദലി, മണ്ഡലം നേതാക്കളായ ഫാറൂഖ് വട്ടപ്പൊയിൽ, സി. സമീർ, പിസി അഹമ്മദ് കുട്ടി, കൊളേക്കര മുസ്തഫ,ടി കെ നൗഷാദ്, കെ പി അബ്ദുൽസലാം, പി വി താജുദ്ദീൻ, പിസി അമീനുള്ള,കെ.സൈനുദ്ദീൻ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117631/fake-news-against-ch-centre)