---
title: "കോളേജ് വിദ്യാർത്ഥികളുടെ അഹിംസ യുവസംഗമം  സമാപിച്ചു"
english_title: "college students meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117552/college-students-meet"
published_at: "2023-05-27T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64720bd8c6dd2_1.jfif"
keywords: []
---

# കോളേജ് വിദ്യാർത്ഥികളുടെ അഹിംസ യുവസംഗമം  സമാപിച്ചു

> **Lead Summary:** > **കണ്ണൂർ: **അഹിംസാധിഷ്ടിത ജീവിതത്തിനായി സ്വയം സമർപ്പിക്കാൻ സന്നദ്ധരായ കോളജ് വിദ്യാർത്ഥികളുടെ സംഗമം കണ്ണൂരിൽ അഹിംസയുടെ ആഘോഷമായി മാറി. കാമ്പസ്സുകൾ സംഘർഷ രഹിതമാക്കുകയെന്ന ഉദ്ദേശ്യം കൂടി മുൻ നിർത്തി "വേൾഡ് വിതൗട്ട് വാർ ആൻഡ് വയലൻസ്" എന്ന അന്തർദേശീയ സമാധാന സംഘടനയുടെ ജില്ലാ ഘടകം നടത്തിയ ആറുമാസം നീണ്ടു നിന്ന "സീറോ വയലൻസ് മൈൻഡ് സെറ്റ്" പരിശീലന പരിപാടിയുടെ സമാപനം കൂടിയായിരുന്നു യുവ സംഗമം.

## Article Content

> **കണ്ണൂർ: **അഹിംസാധിഷ്ടിത ജീവിതത്തിനായി സ്വയം സമർപ്പിക്കാൻ സന്നദ്ധരായ കോളജ് വിദ്യാർത്ഥികളുടെ സംഗമം കണ്ണൂരിൽ അഹിംസയുടെ ആഘോഷമായി മാറി. കാമ്പസ്സുകൾ സംഘർഷ രഹിതമാക്കുകയെന്ന ഉദ്ദേശ്യം കൂടി മുൻ നിർത്തി "വേൾഡ് വിതൗട്ട് വാർ ആൻഡ് വയലൻസ്" എന്ന അന്തർദേശീയ സമാധാന സംഘടനയുടെ ജില്ലാ ഘടകം നടത്തിയ ആറുമാസം നീണ്ടു നിന്ന "സീറോ വയലൻസ് മൈൻഡ് സെറ്റ്" പരിശീലന പരിപാടിയുടെ സമാപനം കൂടിയായിരുന്നു യുവ സംഗമം.

ജവഹർ ലൈബ്രറി ആഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയതു. അവകാശത്തോടൊപ്പം ഉത്തരവാദിത്തത്തെ കുറിച്ചും പൂർണ്ണ ബോധ്യമുള്ള ഒരു തലമുറ വളർന്നു വരേണ്ടത് സംഘർഷങ്ങളും ഹിംസയും ഇല്ലാതാക്കാൻ അനിവാര്യമാണെന്ന് ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു. മറ്റുള്ളവർ നമ്മോട് എങ്ങിനെ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെയായിരിക്കണം നമ്മുടെ അവരോടുള്ള പെരുമാറ്റമെന്ന് അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു.

ചടങ്ങിൽ സംഘടനയുടെ പ്രസിഡണ്ട് പി.കെ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. സർവകലാശാലാ സ്റ്റുഡൻറ് സർവീസ് ഡയരക്ടർ ഡോ: ടി.പി. നഫീസാ ബേബി മുഖ്യപ്രഭാഷണം നടത്തി. എബി എൻ. ജോസഫ് അഹിംസാ സന്ദേശം നൽകി. ടി.പി. ആർ നാഥും മോഹനൻ പൊന്നമ്പത്തും ആശംസകൾ നേർന്നു. സംസ്ഥാന കോ- ഓർഡിനേറ്റർ പ്രദീപൻ മഠത്തിൽ സ്വാഗതവും ജില്ലാ സെക്രട്ടരി സി.കെ. ബാബു നന്ദിയും പറഞ്ഞു.അനുഭവം പങ്കിടൽ, സർട്ടിഫിക്കറ്റ് വിതരണം,കലാപരിപാടികൾ എന്നിവയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117552/college-students-meet)