---
title: "കഞ്ചാവുമായി രണ്ടുപേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117455/two-arrested"
published_at: "2023-05-27T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471a2ad49506_news-card.jpg"
keywords: []
---

# കഞ്ചാവുമായി രണ്ടുപേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്‌റഫ്‌ എം. വി യുടെ നേതൃത്വത്തിൽ ധർമ്മശാല, കോൾമൊട്ട, കോടല്ലൂർ,തളിപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ കോൾമൊട്ട ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ ഈശ്വർ റായ് എന്നയാളെ 10 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്‌റഫ്‌ എം. വി യുടെ നേതൃത്വത്തിൽ ധർമ്മശാല, കോൾമൊട്ട, കോടല്ലൂർ,തളിപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ കോൾമൊട്ട ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ ഈശ്വർ റായ് എന്നയാളെ 10 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് കേസെടുത്തു.

പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ ധർമ്മശാല, കോൾമൊട്ട, കോടല്ലൂർ,തളിപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ കോൾമൊട്ട സ്വദേശി നൗഷാദ് . കെ (51) എന്നയാളെ 12 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് കേസെടുത്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശരത്ത്, കെ.വിനീഷ്, പി.ആർ .വിനീത് ഡ്രൈവർ അജിത്ത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117455/two-arrested)