---
title: "ശാഖ അഫിലിയേഷൻ ജില്ലയിൽ ആദ്യം പൂർത്തിയാക്കി തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് "
english_title: "Branch affiliation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117378/branch-affiliation"
published_at: "2023-05-26T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470e3f1bb232_IMG-20230526-WA0039.jpg"
keywords: []
---

# ശാഖ അഫിലിയേഷൻ ജില്ലയിൽ ആദ്യം പൂർത്തിയാക്കി തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് 

> **Lead Summary:** **തളിപ്പറമ്പ് : **മുസ്‌ലിം ലീഗ് ശാഖാതല അഫിലിയേഷൻ ക്യാംപയിൻ ആദ്യമായി പൂർത്തിയാക്കി തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റി.

## Article Content

**തളിപ്പറമ്പ് : **മുസ്‌ലിം ലീഗ് ശാഖാതല അഫിലിയേഷൻ ക്യാംപയിൻ ആദ്യമായി പൂർത്തിയാക്കി തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റി.

മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ ലിസ്റ്റ് ജില്ലാ കമ്മറ്റിക്ക്‌ കൈമാറി.ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.നേതൃയോഗത്തിൽ ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം,പി മുഹമ്മദ് ഇഖ്ബാൽ, മണ്ഡലം ഭാരവാഹികളായ ടി വി അസൈനാർ മാസ്റ്റർ, കെ മുസ്തഫ ഹാജി, കെ വി അബൂബക്കർ ഹാജി, കൊടിയിൽ സലീം, അബൂബക്കർ വായാട്, സി കെ മഹ്മൂദ്, സമദ് കടമ്പേരി, പി വി അബ്ദുൽ ഷുക്കൂർ, അഡ്വ : കെ പി മുജീബ് റഹ്‌മാൻ,പി മുഹമ്മദ്‌ ഇഖ്ബാൽ സംസാരിച്ചു.

വിവിധ പഞ്ചായത്ത് ഭാരവാഹികളായ മുസ്തഫ പാറോൽ,കെ ഷൗക്കത്തലി, എം എ ഇബ്രാഹിം, ടി. പി മഹമൂദ്, എം അബ്ദുൽ അസീസ്, കുഞ്ഞാഹമ്മദ് കുട്ടി, കെ കെ എം ബഷീർ, കെ മുഹമ്മദ്‌ ബഷീർ, എൻ യു ഷഫീഖ്, ബാസിത്ത് മാണിയൂർ, എ പി ഇബ്രാഹിം, എം.കെ. ശബിത ,മൈമൂനത്ത്‌ ചപ്പാരപ്പടവ്, കെ പി ഹനീഫ,സി കെ പി യൂനുസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117378/branch-affiliation)