---
title: "പി.എം കിസാൻ പദ്ധതി: ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം"
english_title: "p m kisan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117326/p-m-kisan"
published_at: "2023-05-26T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470b93ff0a5c_1.jfif"
keywords: []
---

# പി.എം കിസാൻ പദ്ധതി: ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം

> **Lead Summary:** **കണ്ണൂർ: **പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് കർഷകർ 31-ന് മുമ്പ് ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മെയ് 26, 27 തീയതികളിൽ ഇതിനായി പ്രത്യേക ക്യാമ്പയിൻ നടക്കും. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ-കെ വൈ സി നിർബന്ധം ആക്കിയതിനാൽ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ കാർഡും മൊബൈൽ ഫോണുമായി നേരിട്ട് പി.എം കിസാൻ പോർട്ടൽ വഴിയോ അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ കേന്ദ്ര സർക്കാരിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ ബന്ധിപ്പിക്കണം. 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക ക്യാമ്പ് നടക്കുന്നുണ്ട്. ഫോൺ: 1800 425 1661, 0471 2304022, 2964022

## Article Content

**കണ്ണൂർ: **പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് കർഷകർ 31-ന് മുമ്പ് ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മെയ് 26, 27 തീയതികളിൽ ഇതിനായി പ്രത്യേക ക്യാമ്പയിൻ നടക്കും. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ-കെ വൈ സി നിർബന്ധം ആക്കിയതിനാൽ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ കാർഡും മൊബൈൽ ഫോണുമായി നേരിട്ട് പി.എം കിസാൻ പോർട്ടൽ വഴിയോ അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ കേന്ദ്ര സർക്കാരിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ ബന്ധിപ്പിക്കണം. 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക ക്യാമ്പ് നടക്കുന്നുണ്ട്. ഫോൺ: 1800 425 1661, 0471 2304022, 2964022

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117326/p-m-kisan)