---
title: "തളിപ്പറമ്പിൽ നിന്ന് വീണ്ടും വൻതോതിൽ നിരോധിത, ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "plastic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117317/plastic"
published_at: "2023-05-26T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470b0272a299_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ നിന്ന് വീണ്ടും വൻതോതിൽ നിരോധിത, ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** ജില്ലാ എൻഫോസ്‌മെന്റ് ടീം തളിപ്പറമ്പ് നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത ഒറ്റത്തവണ ഉപയോഗപ്ലാസ്റ്റിക്സ് വസ്തുക്കൾ പിടികൂടി. തളിപ്പറമ്പ മാർക്കറ്റിലെ കെ വി ടി പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് കണ്ടെടുത്തത്.

## Article Content

ജില്ലാ എൻഫോസ്‌മെന്റ് ടീം തളിപ്പറമ്പ് നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത ഒറ്റത്തവണ ഉപയോഗപ്ലാസ്റ്റിക്സ് വസ്തുക്കൾ പിടികൂടി. തളിപ്പറമ്പ മാർക്കറ്റിലെ കെ വി ടി പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് കണ്ടെടുത്തത്.

പിടികൂടിയ വസ്തുക്കൾ തൂക്കമെടുക്കാനും തുടർനടപടികൾ സ്വീകരിച്ച് പിഴ ചുമത്തുന്നതിനും എൻഫോസ്‌മെന്റ് സ്ക്വാഡ് തളിപ്പറമ്പ നഗരസഭക്ക് നിർദേശം നൽകി . മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ക്രെഞ്ച്ചീസ് ബേക്കറി, മലബാർ ഹോട്ടൽ എന്നിവർക്കെതിരെയും പിഴ ചുമത്താനും നടപടി സ്വീകരിക്കുന്നതിനും നഗരസഭക്ക് നിർദേശം നൽകി. എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ടീം ലീഡർ സുമേഷ് എം വി,എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ സിറാജുദ്ദീൻ ,നിധിൻവൽസൻ എന്നിവർ നേതൃത്യം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117317/plastic)