---
title: "നോർത്ത് കുപ്പം ശാഖ എം എസ് എഫ് ബാലകേരളം 'റിവൈവ്' ഏകദിന ക്യാമ്പയിൻ ശ്രദ്ധേയമായി"
english_title: "revive campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117316/revive-campaign"
published_at: "2023-05-26T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470af0cb6709_1.jfif"
keywords: []
---

# നോർത്ത് കുപ്പം ശാഖ എം എസ് എഫ് ബാലകേരളം 'റിവൈവ്' ഏകദിന ക്യാമ്പയിൻ ശ്രദ്ധേയമായി

> **Lead Summary:** കനത്ത ചൂടിനിടയിലും ഇടവിട്ട് പെയ്യുന്ന വേനൽ മഴക്കിടയിലും അവസാനിക്കാൻ പോകുന്ന വേനലവധികളെ അറിവുപകരുന്ന ആഘോഷമാക്കി മാറ്റി നോർത്ത് കുപ്പത്തെ കൊച്ചുകൂട്ടുകാർ.നോർത്ത് കുപ്പം ശാഖ എം എസ് എഫ്ബാലകേരളം സംഘടിപ്പിച്ച 'റിവൈവ്' ഏകദിന ക്യാമ്പയിൻ ഏഴോം മൂല 'ഏഴിലം' ടൂറിസം പരിസരത്ത് നടന്നു.രാവിലെ 10:30 ഓടെ നോർത്ത് കുപ്പത്ത് നിന്നും സി എച്ച് നഗർ മസ്ജിദ് ഇമാം എം അബ്ദുള്ള മൗലവി യുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. മുസ്‌ലിം ലീഗ് ശാഖ പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി യാത്രയുടെ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

കനത്ത ചൂടിനിടയിലും ഇടവിട്ട് പെയ്യുന്ന വേനൽ മഴക്കിടയിലും അവസാനിക്കാൻ പോകുന്ന വേനലവധികളെ അറിവുപകരുന്ന ആഘോഷമാക്കി മാറ്റി നോർത്ത് കുപ്പത്തെ കൊച്ചുകൂട്ടുകാർ.നോർത്ത് കുപ്പം ശാഖ എം എസ് എഫ്ബാലകേരളം സംഘടിപ്പിച്ച 'റിവൈവ്' ഏകദിന ക്യാമ്പയിൻ ഏഴോം മൂല 'ഏഴിലം' ടൂറിസം പരിസരത്ത് നടന്നു.രാവിലെ 10:30 ഓടെ നോർത്ത് കുപ്പത്ത് നിന്നും സി എച്ച് നഗർ മസ്ജിദ് ഇമാം എം അബ്ദുള്ള മൗലവി യുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. മുസ്‌ലിം ലീഗ് ശാഖ പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി യാത്രയുടെ ഫ്ലാഗ് ഓഫ് ചെയ്തു.

ഉച്ചക്ക് മൂന്ന് മണി വരെ ഏഴോം മൂലയിൽ വെച്ചും ശേഷം രാത്രി 7 മണിവരെ മാട്ടൂൽ മഷ്ഹൂർ ബീച്ച് റെസ്റ്റോറന്റ് പരിസരത്ത് വെച്ചുമാണ് പരിപാടി നടന്നത്.കുട്ടികളുടെ കലാ,സാഹിത്യ,ശാസ്ത്ര,കായിക,സാമൂഹിക അഭിരുചികൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പരിപാടികളാണ് ക്യാംപിൽ സംഘടിപ്പിച്ചത്.പ്രശസ്ത ട്രൈനർ ഇയാസ് കൂവൻ ക്യാമ്പ് നയിച്ചു.ക്യാമ്പിന്റെ രണ്ടാം ഘട്ടമായി 27 ന് ശനിയാഴ്ച ഫുട്ബോൾ ടൂർണമെന്റ് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117316/revive-campaign)