---
title: "ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117127/bike-accident"
published_at: "2023-05-25T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f768e0bdd6_1.jfif"
keywords: []
---

# ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം: **കുമരനെല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കുമരനെല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍ ഫാറൂഖ് എന്നിവരാണ് മരിച്ചത്. മൂവരും 20നും 24 വയസിന് ഇടയിലുള്ളവരാണ്.

## Article Content

**കോട്ടയം: **കുമരനെല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കുമരനെല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍ ഫാറൂഖ് എന്നിവരാണ് മരിച്ചത്. മൂവരും 20നും 24 വയസിന് ഇടയിലുള്ളവരാണ്.

ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഒരു ബൈക്കിലായിരുന്നു മൂവരും യാത്ര ചെയ്തത്. ആരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് അമിത വേഗതയിലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൂവരുടെയും മൃതേദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117127/bike-accident)