---
title: "പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം"
english_title: "Plus two result "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117069/plus-two-result"
published_at: "2023-05-25T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f35bd7033d_IMG-20230525-WA0039.jpg"
keywords: []
---

# പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

> **Lead Summary:**  **തിരുവനന്തപുരം: **ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് VHSE വിജയശതമാനം.

## Article Content

 **തിരുവനന്തപുരം: **ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് VHSE വിജയശതമാനം.

വിജയശതമാനം വിഷയം തിരിച്ച്

സയന്‍സ് - 87.31 കൊമേഴസ് -82.75 ഹ്യൂമാനിറ്റീസ് -71.93 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ - വിഭാഗം തിരിച്ച്

സയന്‍സ് 1,93,544 കൊമേഴസ് 1,08,109 ഹ്യൂമാനിറ്റീസ് 74,482 ടെക്‌നിക്കല്‍ 1,753 ആര്‍ട്‌സ് -64 സ്‌കോള്‍ കേരള 34,786 പ്രൈവറ്റ് കംപാര്‍ട്ട്‌മെന്റില്‍ 19,698

പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും www.keralaresults.nic.in www.prd.kerala.gov.in www.result.kerala.gov.in www.examresults.kerala.gov.in www.results.kite.kerala.gov.in മൊബൈല്‍ ആപ്പുകള്‍ SAPHALAM PRD Live iExaMS - Kerala 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117069/plus-two-result)