---
title: "നോർത്ത് കുപ്പം ശാഖ എം എസ് എഫ് ബാലകേരളം 'റിവൈവ്' ഏകദിന ക്യാമ്പയിന് തുടക്കമായി"
english_title: "revive campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117051/revive-campaign"
published_at: "2023-05-25T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f212cd6ab4_1.jfif"
keywords: []
---

# നോർത്ത് കുപ്പം ശാഖ എം എസ് എഫ് ബാലകേരളം 'റിവൈവ്' ഏകദിന ക്യാമ്പയിന് തുടക്കമായി

> **Lead Summary:** കനത്ത ചൂടിനിടയിലും ഇടവിട്ട് പെയ്യുന്ന വേനൽ മഴക്കിടയിലും അവസാനിക്കാൻ പോകുന്ന വേനലവധികളെ അറിവുപകരുന്ന ആഘോഷമാക്കി മാറ്റുകയാണ് നോർത്ത് കുപ്പത്തെ കൊച്ചുകൂട്ടുകാർ.ഇതിനായി നോർത്ത് കുപ്പം ശാഖ msf ബാലകേരളം സംഘടിപ്പിച്ച 'റിവൈവ്' ഏകദിന ക്യാമ്പയിന് ഏഴോം മൂല 'ഏഴിലം' ടൂറിസം പരിസരത്ത് തുടക്കമായി.

## Article Content

കനത്ത ചൂടിനിടയിലും ഇടവിട്ട് പെയ്യുന്ന വേനൽ മഴക്കിടയിലും അവസാനിക്കാൻ പോകുന്ന വേനലവധികളെ അറിവുപകരുന്ന ആഘോഷമാക്കി മാറ്റുകയാണ് നോർത്ത് കുപ്പത്തെ കൊച്ചുകൂട്ടുകാർ.ഇതിനായി നോർത്ത് കുപ്പം ശാഖ msf ബാലകേരളം സംഘടിപ്പിച്ച 'റിവൈവ്' ഏകദിന ക്യാമ്പയിന് ഏഴോം മൂല 'ഏഴിലം' ടൂറിസം പരിസരത്ത് തുടക്കമായി.

രാവിലെ 10:30 ഓടെ നോർത്ത് കുപ്പത്ത് നിന്നും സി എച്ച് നഗർ മസ്ജിദ് ഇമാം എം അബ്ദുള്ള മൗലവി യുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് കുരുന്നുകൾ പരിപാടിക്കായി ഇവിടേക്ക് യാത്ര തിരിച്ചത്.മുസ്‌ലിം ലീഗ് ശാഖ പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി യാത്രയുടെ ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ന് ഉച്ചക്ക് മൂന്ന് മണി വരെ ഏഴോം മൂലയിൽ വെച്ചും ശേഷം രാത്രി 7 മണിവരെ മാട്ടൂൽ മഷ്ഹൂർ ബീച്ച് റെസ്റ്റോറന്റ് പരിസരത്ത് വെച്ചുമാണ് പരിപാടി നടക്കുന്നത്.കുട്ടികളുടെ കലാ,സാഹിത്യ,ശാസ്ത്ര,കായിക,സാമൂഹിക അഭിരുചികൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പരിപാടികളാണ് ക്യാംപിൽ സംഘടിപ്പിച്ചിരിക്കുന്നത്.

മാട്ടൂൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാരിഷ ടീച്ചർ ഉദ്ഘാടനം ചെയ്യും.മാട്ടൂൽ പഞ്ചായത്ത്‌ വനിതാ ലീഗ് ജനറൽ സെക്രട്ടറി നസീറ ടീച്ചർ മുഖ്യാഥിതിയാവും.പ്രശസ്ത ട്രൈനർ ഇയാസ് കൂവൻ ക്യാമ്പ് നയിക്കും.ക്യാമ്പിന്റെ രണ്ടാം ഘട്ടമായി 27 ന് ശനിയാഴ്ച ഫുട്ബോൾ ടൂർണമെന്റ് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117051/revive-campaign)