---
title: "തളിപ്പറമ്പിൽ നിന്നും കാണാതായ മധ്യവയസ്ക്കനെ കുറുമാത്തൂരില്‍ കണ്ടെത്തി"
english_title: "missing case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117049/missing-case"
published_at: "2023-05-25T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പിൽ നിന്നും കാണാതായ മധ്യവയസ്ക്കനെ കുറുമാത്തൂരില്‍ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പിൽ നിന്നും കാണാതായ മധ്യവയസ്ക്കനെ കുറുമാത്തൂരില്‍ കണ്ടെത്തി. കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ് കുറുമാത്തൂരില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 22നാണ് ഇയാളെ കാണാതായത്. തുടർന്ന് സഹോദരൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് തളിപ്പറമ്പ് ന്യൂസ്‌ വാർത്ത നൽകുകയും ചെയ്തിരുന്നു.

## Article Content

തളിപ്പറമ്പിൽ നിന്നും കാണാതായ മധ്യവയസ്ക്കനെ കുറുമാത്തൂരില്‍ കണ്ടെത്തി. കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ് കുറുമാത്തൂരില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 22നാണ് ഇയാളെ കാണാതായത്. തുടർന്ന് സഹോദരൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് തളിപ്പറമ്പ് ന്യൂസ്‌ വാർത്ത നൽകുകയും ചെയ്തിരുന്നു.

ഇന്നലെ കുറുമാത്തൂരിലെ വെയിറ്റിങ്ങ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന പത്മനാഭനെ കണ്ട് സംശയം തോന്നി നാട്ടുകാര്‍ വാര്‍ത്തയിലെ നമ്പറില്‍ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പത്മനാഭനെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117049/missing-case)