---
title: "25 മുതല്‍ പരശുറാമിനും ഏറനാടിനും ജനറല്‍ കോച്ചുകള്‍ അനുവദിക്കും"
english_title: "general-coaches-for-parasuram-and-ernadu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11684/general-coaches-for-parasuram-and-ernadu"
published_at: "2021-11-19T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197a7ca835a2_image.jpg"
keywords: []
---

# 25 മുതല്‍ പരശുറാമിനും ഏറനാടിനും ജനറല്‍ കോച്ചുകള്‍ അനുവദിക്കും

> **Lead Summary:** ചെന്നൈ: കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. മൊത്തം 18 ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്‌ . 

## Article Content

ചെന്നൈ: കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. മൊത്തം 18 ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്‌ . 

ഈ മാസം 25 മുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. സീസൺ ടിക്കറ്റുകാർക്കും ഏറെ ഉപകാരപ്രദമാണ് തീരുമാനം. അതേ സമയം മലബാർ, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല.

റിസർവേഷനില്ലാത്ത കോച്ചുകൾ ഈ ട്രെയിനുകളിൽ

22609- മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ. 22610-കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ. 

16605- മംഗളൂരു- നാഗർകോവിൽ ഏറനാട് എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 16606-നാഗർകോവിൽ- മംഗളൂരു ഏറനാട് എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 

6791- തിരുനൽവേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകൾ. 16792- പാലക്കാട്- തിരുനൽവേലി പാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകൾ.

16649- മംഗളൂരു- നാഗർകോവിൽ പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 16650- നാഗർകോവിൽ- മംഗളൂരു- പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 

16191- താംബരം- നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ. 16192- നാഗർകോവിൽ- താംബരം അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11684/general-coaches-for-parasuram-and-ernadu)