---
title: "ചെറുപുഴയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Five people found dead in Cherupuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116762/five-people-found-dead-in-cherupuzha"
published_at: "2023-05-24T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d872080514_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ചെറുപുഴയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: ** ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി.ചെറുപുഴപാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങിമരിച്ചാതാണെന്ന് പൊലീസ് പറയുന്നു.

## Article Content

**കണ്ണൂർ: ** ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി.ചെറുപുഴപാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങിമരിച്ചാതാണെന്ന് പൊലീസ് പറയുന്നു.

കുട്ടികളായ സൂരജ്, സുജിൻ, സുരഭിഎന്നിവരാണ്കൊല്ലപ്പെട്ടത്. ശ്രീജയും ഷാജിയും രണ്ടാഴ്ചമുമ്പാണ്വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. കുട്ടികളെ സ്റ്റെയർ കേസിൽ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ്കണ്ടെത്തിയത്.

ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ. പിന്നീട് പോലീസ്സ്ഥലത്തെത്തി വാതിൽ തുറക്കുകയായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് നിഗമനം. അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116762/five-people-found-dead-in-cherupuzha)