---
title: "തളിപ്പറമ്പിലെ താരങ്ങൾക്ക് അനുമോദനം: വിജയ തിളക്കം മെയ് 31ന് "
english_title: "vijayathilakkam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116660/vijayathilakkam"
published_at: "2023-05-23T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ca33e7c97f_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തളിപ്പറമ്പിലെ താരങ്ങൾക്ക് അനുമോദനം: വിജയ തിളക്കം മെയ് 31ന് 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലം സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്ന വിജയ തിളക്കം പരിപാടി 2023 മെയ് 31 ന് മാങ്ങാട്ട്പറമ്പ് കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ നടക്കും. തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലം സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്ന വിജയ തിളക്കം പരിപാടി 2023 മെയ് 31 ന് മാങ്ങാട്ട്പറമ്പ് കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ നടക്കും. തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടി തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ അഭിലാഷ് മോഹൻ ചടങ്ങിൽ മുഖ്യ അതിഥി ആയി പങ്കെടുക്കും. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളാണ് തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം മികച്ച നിലയിൽ വികസിപ്പിക്കാനും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനും മണ്ഡലത്തിൽ സാധിച്ചിട്ടുണ്ട്.

കുട്ടികളുടെ കായിക ക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് യോഗ പരിശീലനം,പരിശീലനം ലഭിച്ചവർക്കുള്ള യോഗ ചാമ്പ്യൻഷിപ്, സ്കൂൾ കലോത്സവങ്ങളിൽ വിജയിച്ചവർക്ക് അടുത്ത ഘട്ടത്തിൽ മത്സരിക്കുവാൻ ആവശ്യമായ പരിശീലനം, പരീക്ഷ ഭയം അകറ്റുന്നതിന് മോട്ടിവേഷൻ ക്ലാസ്,ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ഹയർ സ്റ്റഡീസ് എക്സ്പോ തുടങ്ങി നിരവധി പരിപാടികൾ ഇതിനോടകം മണ്ഡലത്തിൽ നടന്നിട്ടുണ്ട്.ഇതിന്റെ തുടർച്ചയായാണ് മണ്ഡലത്തിലെ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116660/vijayathilakkam)