---
title: "തൃച്ചംബരം നന്മ സ്വാശ്രയ സംഘം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വി ദിന വിനോദ വിജ്ഞാന ക്യാമ്പ് വേനൽക്കുളിർ സമാപിച്ചു"
english_title: "venalkkulir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116657/venalkkulir"
published_at: "2023-05-23T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ca1c24a6ae_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തൃച്ചംബരം നന്മ സ്വാശ്രയ സംഘം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വി ദിന വിനോദ വിജ്ഞാന ക്യാമ്പ് വേനൽക്കുളിർ സമാപിച്ചു

> **Lead Summary:** തൃച്ചംബരം നന്മ സ്വാശ്രയ സംഘം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വി ദിന വിനോദ വിജ്ഞാന ക്യാമ്പ് ആയ വേനൽക്കുളിർ സമാപിച്ചു. 60 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് തൃച്ചംബരത്തുള്ള നന്മയുടെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് കേരള ഫോക്ക്ലോർ അക്കാഡമി സെക്രട്ടറി എ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നാടൻ കലകളെ കുറിച്ച് അദ്ദേഹം ക്ലാസും എടുത്തു.

## Article Content

തൃച്ചംബരം നന്മ സ്വാശ്രയ സംഘം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വി ദിന വിനോദ വിജ്ഞാന ക്യാമ്പ് ആയ വേനൽക്കുളിർ സമാപിച്ചു. 60 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് തൃച്ചംബരത്തുള്ള നന്മയുടെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് കേരള ഫോക്ക്ലോർ അക്കാഡമി സെക്രട്ടറി എ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നാടൻ കലകളെ കുറിച്ച് അദ്ദേഹം ക്ലാസും എടുത്തു.

തുടർന്ന് വായിച്ച് വളരാം എന്ന വിഷയത്തിൽ പ്രശസ്ത കഥാകൃത്ത് സുസ്മിത ബാബു, പ്രസംഗകലയുടെ മർമ്മം എന്ന വിഷയത്തിൽ ജെ സി ഐ ദേശീയ പരിശീലകൻ ശ്രീനി പള്ളിയത്ത്, പ്രതിഭയും പ്രതിഭാസവും എന്ന വിഷയത്തിൽ കോർപ്പറേറ്റ് ട്രൈനെർ ആയ എം ടി മനോജ്‌, ശാസ്ത്രത്തിലെ കൗതുക കാഴ്ചകൾ എന്ന വിഷയത്തിൽ ഐ ടി വിദഗ്ധൻ അനിൽ അച്ചൂറ, തെയ്യം കലകളെ കുറിച്ച് പ്രശസ്ത തെയ്യം കലാകാരനും ഗുരുപൂജ അവാർഡ് ജേതാവുമായ ഇ പി നാരായണ പെരുവണ്ണാൻ തുടങ്ങിയവർ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ AEO മനോജ്‌ മാസ്റ്റർ മുഖ്യ അതിഥിയായി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ നന്മ പ്രസിഡന്റ്‌  ശ്രീനി, സെക്രട്ടറി സി പ്രേമൻ, ക്യാമ്പ് കോർഡിനേറ്റർമാരായ സി പി കമലാക്ഷൻ മാസ്റ്റർ സി പി ചന്ദ്രശേഖരൻ മാസ്റ്റർ, പ്രോഗ്രാം ഡയറക്ടർ എം വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, പ്രോഗ്രാം കൺവീനർ ടി സുനിൽ എന്നിവർ സംസാരിച്ചു. യാതൊരു രെജിസ്ട്രേഷൻ ഫീസും ഈടാക്കാതെ തീർത്തും സൗജന്യമായാണ് ക്യാമ്പലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116657/venalkkulir)