---
title: "എളമ്പേരം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ തീപ്പെട്ടി കമ്പനിയിൽ തീപ്പിടുത്തം"
english_title: "fire at match stick company"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116460/fire-at-match-stick-company"
published_at: "2023-05-22T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b7ce5d2165_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# എളമ്പേരം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ തീപ്പെട്ടി കമ്പനിയിൽ തീപ്പിടുത്തം

> **Lead Summary:** എളമ്പേരം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ക്ലാസിക് മാച്ച് വർക്ക്സ് തീപ്പെട്ടി കമ്പനിയിലെ ഡ്രയറിനും തീപ്പെട്ടി കൊലുകൾക്കും തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തീപിടിച്ചതിനെ തുടർന്ന് കമ്പനിയുടെ ഉൾഭാഗം പുക കൊണ്ട് മൂടിയ കാരണം തൊഴിലാളികൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തളിപ്പറമ്പിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ Tഅജയൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ ഒരു മണിക്കൂർ പ്രയത്നിച്ച് കൊണ്ട് തീയണച്ചു.

## Article Content

എളമ്പേരം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ക്ലാസിക് മാച്ച് വർക്ക്സ് തീപ്പെട്ടി കമ്പനിയിലെ ഡ്രയറിനും തീപ്പെട്ടി കൊലുകൾക്കും തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തീപിടിച്ചതിനെ തുടർന്ന് കമ്പനിയുടെ ഉൾഭാഗം പുക കൊണ്ട് മൂടിയ കാരണം തൊഴിലാളികൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തളിപ്പറമ്പിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ Tഅജയൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ ഒരു മണിക്കൂർ പ്രയത്നിച്ച് കൊണ്ട് തീയണച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116460/fire-at-match-stick-company)