---
title: "ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ പീഡനശ്രമം: കണ്ണൂർ സ്വദേശി പിടിയിൽ"
english_title: "rape attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116417/rape-attempt"
published_at: "2023-05-22T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b4d6626b66_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ പീഡനശ്രമം: കണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ എന്നയാളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബസില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

## Article Content

**മലപ്പുറം: **മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ എന്നയാളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബസില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

തുടര്‍ന്ന് യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു. 


ഇതേത്തുടര്‍ന്ന് ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയില്‍ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116417/rape-attempt)