---
title: "രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ്‌ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു"
english_title: "pariyaram congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116415/pariyaram-congress"
published_at: "2023-05-22T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b49251fab8_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ്‌ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **രാജീവ് ഗാന്ധി അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽപുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഐ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ട്രഷറർ കെ ബി സൈമൺ അധ്യക്ഷത വഹിച്ചു. പി വി ഗോപാലൻ ,ജെയ്സൺ മാത്യു, സെബാസ്റ്റ്യൻ , സേവി മുടിക്കാനം, പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം: **രാജീവ് ഗാന്ധി അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽപുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഐ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ട്രഷറർ കെ ബി സൈമൺ അധ്യക്ഷത വഹിച്ചു. പി വി ഗോപാലൻ ,ജെയ്സൺ മാത്യു, സെബാസ്റ്റ്യൻ , സേവി മുടിക്കാനം, പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

മുടിക്കാനം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും മഹാത്മാശ്രയ സംഘം മുടിക്കാനത്തിന്റെയും സംയുക്ത അഭിമുഖത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.കെ ബി സൈമൺ, സേവി മുടിക്കാനം.ജയ്സൺ മാത്യു ,കെ.രാജൻ, സിന്ധു സേവിയർ എന്നിവർ നേതൃത്വം നൽകി.

പരിയാരം സെന്റർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർചനയിൽ കെ.കൃഷ്ണൻ ,എം.വി.രാജൻ . കെ പുരുഷോത്തമൻ ,കെ വി സുരാജ് , കെ.പി. ശ്രീധരൻ , ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങൽ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു ബൂത്ത് പ്രസിഡണ്ട് തമ്പാൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. വി.ബി. കുബേരൻ നമ്പൂതിരി, കെ ഷാജി, പി.ജനാർദ്ദനൻ , രത്നാകരൻ ,ദാമോദരൻ, സാജൻ എന്നിവർ നേതൃത്വം നൽകി.

  ഏമ്പേറ്റ്ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏബേറ്റ് രാജീവ്ഭവനിൽ അനുസ്മരണവും പുഷ്പാർച്ചനയുംനടത്തി.ബൂത്ത്' പ്രസിഡണ്ട് പി.വി.ഗോപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.വി.കുഞ്ഞിരാമൻ, ഒ.ജെ.സബ്ബാസ്റ്റ്യൻ,കെ.എം.രവീന്ദ്രൻ പി.ശ്രീധരൻ,വി.വി.മണികണ്ഠൻ, കെ.വിനോദ് എന്നിവർസംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116415/pariyaram-congress)